കൊല്ലം: ഓണാഘോഷങ്ങൾക്ക് മാറ്റുകൂട്ടി കൊല്ലം ബീച്ചിൽ വർണാഭമായ പട്ടം പറത്തൽ. ‘ഓണാരവം 2026’ന്റെ ഭാഗമായി കോർപ്പറേഷനും കൈറ്റ് ക്ലബും സംയുക്തമായി സംഘടിപ്പിച്ച പരിപാടി മേയർ എ.കെ. ഹഫീസ് ഉദ്ഘാടനം ചെയ്തു. വരും വർഷങ്ങളിലും ഇത്തരം പരിപാടികൾ സംഘടിപ്പിക്കുമെന്ന് മേയർ പറഞ്ഞു. വിവിധ നിറത്തിലും രൂപത്തിലുമുള്ള പട്ടങ്ങൾ ബീച്ചിലെത്തിയവർക്ക് കൗതുകക്കാഴ്ചയായി. ഡെപ്യൂട്ടി മേയർ ഉദയ സുകുമാരൻ, സ്ഥിരം സമിതി അദ്ധ്യക്ഷരായ എം.എസ്. ഗോപകുമാർ, സദക്കത്ത്, ലൈലാകുമാരി, കുരുവിള ജോസഫ്, രാജശ്രീ, വിൻസി ബൈജു, കൈറ്റ് ക്ലബ്ബ് രക്ഷാധികാരി പ്രകാശൻ പിള്ള, പ്രസിഡന്റ് വടക്കേവിള ശശി, ഒ.ബി.രാജേഷ്, രഘുനാഥൻ, ശിവപ്രസാദ്, ഷിബു റാവുത്തർ, ഷീബ തമ്പി, എ.ചന്ദ്രൻ പിള്ള, ബാബു ജയരാജ്, ബിന്ദു അനിൽ, ഗോപൻ ചുറ്റിച്ചിറ, ഉമയനെല്ലൂർ രവി തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |