പുനലൂർ: ആര്യങ്കാവ് ചെക്ക് പോസ്റ്റിൽ മതിയായ രേഖകളില്ലാതെ അനധികൃതമായി കടത്താൻ ശ്രമിച്ച 7 ലക്ഷം രൂപ എക്സൈസ് പിടികൂടി. സംഭവുമായി ബന്ധപ്പെട്ട് തമിഴ്നാട് തെങ്കാശി സ്വദേശികളായ അരുൺകുമാർ, നാരായണൻ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ആര്യങ്കാവ് ചെക്ക് പോസ്റ്റിൽ പതിവ് വാഹന പരിശോധയ്ക്കിടെ സംശയം തോന്നിയ എക്സൈസ് ഉദ്യോഗസ്ഥർ നടത്തിയ വിശദമായ പരിശോധനയിലാണ് പണം കണ്ടെത്തിയത്. സ്വർണ്ണം വാങ്ങുക എന്ന ലക്ഷ്യത്തോടെ കഴുതുരുട്ടി സ്വദേശിയ്ക്ക് നൽകാനാണ് പണം കൊണ്ടുവന്നതെന്നാണ് പ്രതികൾ പറയുന്നത്. എക്സൈസ് ഇൻസ്പെക്ടർ വൈശാഖ വി.പിള്ളയുടെ നേതൃത്വത്തിൽ അസ്സിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ രഘു, സിവിൽ എക്സൈസ് ഓഫീസർമാരായ വിഷ്ണു, ആസിഫ് എന്നിവരുടെ സംഘമാണ് പ്രതികളെ പിടികൂടിയത്. തുടർ നടപടികൾക്കായി പ്രതികളെ തെന്മല പൊലീസിന് കൈമാറി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |