SignIn
Kerala Kaumudi Online
Wednesday, 23 September 2026 3.29 AM IST

സവാള നൂറിലേക്ക് തക്കാളി താഴേക്ക്

അടുക്കളയിൽ സവാള പ്രതിസന്ധി

കൊല്ലം: സവാള വില കിലോയ്ക്ക് നൂറിലേക്ക് എത്തവേ, അടുക്കള ബഡ്‌ജറ്റ് തകിടം മറിയുന്നു. ഓണം കഴിഞ്ഞിട്ടും സവാളയ്ക്ക് വില കുറയാത്തത് വലിയ തിരിച്ചടിയായി. ഉത്സവ സീസൺ ആരംഭിക്കുന്നതിന് മുമ്പ് കിലോഗ്രാമിന് 45 രൂപയായിരുന്ന സവാളയ്ക്ക് ഇപ്പോൾ ഇരട്ടിയിലധികം വിലയായി.

മഹാരാഷ്ട്രയിലും കർണാടകയിലും ഉണ്ടായ കനത്ത മഴയും കാലാവസ്ഥ വ്യതിയാനവുമാണ് സവാളയുടെ വരവ് കുറയാൻ കാരണം. പാടങ്ങളിൽ വെള്ളക്കെട്ടുണ്ടായി സവാളയ്ക്കുള്ളിലേക്ക് ഈർപ്പം കയറി പെട്ടെന്ന് ചീഞ്ഞുപോയതും പ്രതിസന്ധി രൂക്ഷമാക്കി.

​അതേസമയം, പച്ചക്കറി വിപണിയിൽ തക്കാളി വില കുത്തനെ ഇടിഞ്ഞത് ഉപയോക്താക്കൾക്ക് ആശ്വാസമാകുന്നുണ്ട്. പലയിടങ്ങളിലും തക്കാളി വില കിലോഗ്രാമിന് 22 മുതൽ 30 രൂപയായി കുറഞ്ഞിട്ടുണ്ട്.

വിളവെടുപ്പ് കൂടിയതും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള വരവ് വർദ്ധിച്ചതുമാണ് തക്കാളി വില കുറയാൻ കാരണമെന്ന് വിപണി വ്യക്തമാക്കുന്നു. എങ്കിലും സവാള വിലക്കയറ്റം കുടുംബങ്ങളുടെ ദൈനംദിന ഭക്ഷണക്രമത്തെ ഗുരുതരമായി ബാധിക്കുന്നുണ്ട്. ഓണം അടുപ്പിച്ച് ചില പച്ചക്കറികളുടെ വില ഒരാഴ്ചയ്ക്കിടെ കിലോഗ്രാമിന് 8 മുതൽ 30 രൂപ വരെ ഉയർന്നിരുന്നു.

നിലവിലെ വില നിലവാരം (കിലോ)

സവാള :₹ 80

ഉരുളക്കിഴങ്ങ്: ₹65

​പച്ചമുളക്: ₹72 - ₹85

​ബീൻസ്: ₹75 - ₹99

​വെണ്ടയ്ക്ക: ₹50 - ₹60

​കത്തരിയ്ക്ക (ബ്രിൻജാൽ): ₹60

​കാബേജ്: ₹30

​പാവയ്ക്ക: ₹100ന് മുകളിൽ

​ചേന: ₹60 - ₹70

​ചേമ്പ്: ₹60 - ₹80

​മത്തങ്ങ: ₹30 - ₹40

​പച്ചക്കായ: ₹40 - ₹50

​വെള്ളരിക്ക: ₹30 - ₹35

​പടവലങ്ങ: ₹40 - ₹50

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL