കൊല്ലം: പൂനലൂർ താലൂക്ക് ആശുപത്രിയിൽ ഇന്നലെ മുതൽ24 മണിക്കൂർ സ്പെഷ്യാലിറ്റി സംവിധാനം തുടങ്ങി. ജോലി ക്രമീകരണ വ്യവസ്ഥയിൽ ജില്ലയിലെ വിവിധ ആരോഗ്യകേന്ദ്രങ്ങളിൽ നിന്ന് ഡി.എം.ഒ പുനർവിന്യസിച്ച 11 സ്പെഷ്യാലിറ്റി യോഗ്യതയുള്ള ഡോക്ടർമാരിൽ അഞ്ച് പേർ ഇന്നലെ പുനലൂർ താലൂക്ക്
ആവശ്യമായ ഡോക്ടർമാർ എത്തുന്നവരെ രാത്രി എട്ട് വരേ മാത്രമേ സ്പെഷ്യലിസ്റ്റുകൾ ആശുപത്രിയിൽ ഉണ്ടാകു. അതിന് ശേഷം ഓൺ കോൾ ഡ്യൂട്ടിയാകും. അടിയന്തര ചികിത്സ ആവശ്യമുള്ളവർക്ക് രാത്രികാലങ്ങളിൽ ശസ്ത്രക്രിയ നടത്തുന്നതിനുള്ള ഒരുക്കങ്ങളുമുണ്ട്. ആശുപത്രിയിലുള്ള മെഡിക്കൽ ഓഫീസർമാർ ഒരുക്കങ്ങൾ നടത്തുമ്പോഴേക്കും ഓൺ കോൾ ഡ്യൂട്ടിയിലുള്ള ഡോക്ടർമാർ എത്തുന്ന തരത്തിലാണ് ക്രമീകരണം. ഡി.എം.ഒ നിയമിച്ചവരിൽ ബാക്കി ആറ് പേർ വരും ദിവസങ്ങളിൽ ചുമതലയേൽക്കും. എൻ.എച്ച്.എം മുഖേന താത്കാലികാടിസ്ഥാനത്തിൽ നിയമിച്ച സ്പെഷ്യലിസ്റ്റ് യോഗ്യതയുള്ള ഡോക്ടർമാരും വരും ദിവസങ്ങളിലെത്തും. അതിന് പുറമേ എൻ.എച്ച്.എം മുഖേന കൂടുതൽ പേരെ നിയമിക്കുന്നതോടെ 24 മണിക്കൂറും ആശുപത്രിയിൽ സ്പെഷ്യലിസ്റ്റുകൾ ഉണ്ടാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |