കൊല്ലം : ഇരുമ്പുപാലത്തിന്റെ അടിത്തട്ടിലെ ഇരുളും തണുപ്പും സഹിച്ചുള്ള സരസമ്മയുടെ ദുരിതം വൈകാതെ അവസാനിക്കും. പാതിവഴിയിൽ മുടങ്ങിക്കിടക്കുന്ന, ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തിയുള്ള സരസമ്മയുടെ വീട് നിർമ്മാണം വൈകാതെ പുനരാരംഭിക്കും. ലൈഫ് പദ്ധതിയിൽ നിന്നുള്ള രണ്ടാം ഗഡുവായ 1.60 ലക്ഷം രൂപ സരസമ്മയുടെ അക്കൗണ്ടിലെത്തി. ജില്ലാ ആശുപത്രിയിൽ ഡി.വൈ.എഫ്.ഐ നൽകുന്ന പൊതിച്ചോറ് വാങ്ങിക്കഴിച്ചാണ് സരസമ്മ പലദിവസവും വിശപ്പടക്കിയിരുന്നത്. സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റും സി.പി.എം സംസ്ഥാന കമ്മിറ്റിയംഗവുമായ എസ്. ജയമോഹൻ ഓണത്തിന് മുൻപ് കാണനെത്തിയതോടെയാണ് സരസമ്മയുടെ ദുരിതജീവിതം പുറംലോകമറിഞ്ഞത്. ഇതിനിടയിൽ സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി കാരണം പണം ലഭിക്കാതെ സരസമ്മയുടെ വീട് നിർമ്മാണവും മുടങ്ങി. കഴിഞ്ഞ ദിവസം കോർപ്പറേഷനിലെ ലൈഫ് പദ്ധതി ഗുണഭോക്താക്കൾക്കായി സംസ്ഥാന സർക്കാർ അനുവദിച്ച ഏഴ് കോടിയിൽ നിന്നാണ് സരസമ്മയുടെ വീട് നിർമ്മാണത്തിനുള്ള രണ്ടാം ഗഡു എത്തിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |