പുത്തൂർ : കച്ചിയുമായി വന്ന ടിപ്പർ ലോറി പൂർണ്ണമായും കത്തിനശിച്ചു. ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെ പവിത്രേശ്വരം കളിത്തട്ട് ജംഗ്ഷനിലായിരുന്നു സംഭവം. തിരുനൽവേലിയിൽ നിന്നും 1200 കെട്ട് കച്ചിയുമായി വന്ന വാഹനമായിരുന്നു ഇത്. ഇതിൽ 800 കെട്ട് കച്ചി ആനക്കോട്ടൂരിൽ ഇറക്കിയ ശേഷം, ബാക്കിയുള്ളവയുമായി മാമച്ചൻകാവ് - പവിത്രേശ്വരം വഴി കുഴിമതിക്കാട്ടിലേക്ക് പോകുന്ന വഴിക്കാണ് തീപിടുത്തമുണ്ടായത്. ലോറിയിൽ തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ട എതിരേ വന്ന ബൈക്ക് യാത്രക്കാരാണ് വിവരമറിയിച്ചത്. ഉടൻ തന്നെ ഡ്രൈവറും സഹായിയും പുറത്തിറങ്ങിയതിനാൽ വൻ അപായം ഒഴിവായി. തുടർന്ന് ഓടിക്കൂടിയ നാട്ടുകാരും കൊട്ടാരക്കര, കുണ്ടറ എന്നിവിടങ്ങളിൽ നിന്നെത്തിയ ഫയർഫോഴ്‌സ് യൂണിറ്റുകളും ചേർന്ന് തീ അണച്ചെങ്കിലും വാഹനം പൂർണ്ണമായും കത്തിനശിച്ചിരുന്നു. ആനക്കോട്ടൂർ ഭൂതനാഥമുകളിൽ പുഷ്പ വിലാസത്തിൽ വിജയൻ (63)-ന്റെ ഉടമസ്ഥതയിലുള്ളതാണ് വാഹനം. സംഭവസ്ഥലത്ത് പുത്തൂർ, എഴുകോൺ പൊലീസ് സേനകൾ എത്തി തുടർനടപടികൾ സ്വീകരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |