കൊല്ലം: മുള്ളുവിളയിൽ മൂട്ടിൽ കുലച്ച് ഞാലിപ്പൂവൻ വാഴ. മുള്ളവിളയിലുള്ള സി.ഐ.എസ്.എഫ് റിട്ട. സബ് ഇൻസ്പെക്ടറായ വയലിൽ വീട്ടുവളപ്പിലെ ഞാലിപ്പൂവനാണ് മൂട്ടിൽ ഒന്നരയടി മുകളിൽ കുലച്ചത്. മുകളിലേക്ക് ഉയർന്നുനിൽക്കുന്ന കുലയുടെ കൂമ്പ് വാഴത്തണ്ട് തുളച്ചാണ് നിൽക്കുന്നത്. എങ്കിലും വാഴയുടെ ആരോഗ്യത്തെ ബാധിച്ചിട്ടില്ല. കൂമ്പ് പൂർണമായും വിരിഞ്ഞ് എട്ട് പടല വന്നിട്ടുണ്ട്. കായകൾക്ക് നല്ല ആരോഗ്യവുമുണ്ട്. ഇതിനൊപ്പമുള്ള വാഴ മുകളിൽ തന്നെ കുലച്ച് ഓണത്തിന് വെട്ടിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |