കൊല്ലം: ജില്ലാ അത്‌ലറ്റിക്സ് അസോസിയേഷന്റെ ഔദ്യോഗിക വെബ്സൈറ്റ് മന്ത്രി പി.സി. വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്തു. ജില്ലയിലെ അത്‌ലറ്റിക്സുമായി ബന്ധപ്പെട്ട വിവരങ്ങൾ, ജില്ലാ അത്‌ലറ്റിക്സ് മീറ്റിന്റെ ഫലം, സർട്ടിഫിക്കറ്റുകൾ എന്നിവ വെബ്സൈറ്റിലൂടെ ലഭിക്കും. മത്സരങ്ങൾക്കുള്ള എൻട്രിയും ഇനി വെബ്സൈറ്റ് വഴിയാകും. സ്വന്തമായി വെബ്സൈറ്റുള്ള ജില്ലയിലെ ആദ്യ കായിക സംഘടനയാണ് ജില്ലാ അത്‌ലറ്റിക്സ് അസോസിയേഷനെന്ന് ഭാരവാഹികൾ പറഞ്ഞു. അസോസിയേഷൻ രക്ഷാധികാരി ഡോ. പി. രാമഭദ്രൻ, അഡ്മിനിസ്ട്രേറ്റീവ് കോ-ഓർഡിനേറ്റർ ഡോ. സ്റ്റൈൽമോൻ പിള്ള, വെബ്സൈറ്റ് ഡിസൈനർ മയൂഖ് എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |