ചവറ: സി.പി.എം മുൻ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ചരമവാർഷിക ദിനാചരണത്തിന്റെ ഭാഗമായി ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇടപ്പള്ളിക്കോട്ടയിൽ അനുസ്മരണ യോഗം സംഘടിപ്പിച്ചു.
സംസ്ഥാന കമ്മിറ്റി അംഗം കെ.വരദരാജൻ യോഗം ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി ആർ.രവീന്ദ്രൻ അദ്ധ്യക്ഷനായി. ഏരിയ കമ്മിറ്റി അംഗം ആർ.സുരേന്ദ്രൻ പിള്ള സ്വാഗതം പറഞ്ഞു. നേതാക്കളായ കെ. മോഹനക്കുട്ടൻ, വി.മധു, പി.ആർ.രജിത്ത്, രാജമ്മ ഭാസ്കരൻ, എൻ.വിക്രമകുറുപ്പ്, എസ്.അനിൽ, എം.വി.പ്രസാദ്, സി. രതീഷ്, എൽ.വിജയൻനായർ, കെ.എ.നിയാസ്, ജെ.ജോയി, ബാജി സേനാധിപൻ, അഹമ്മദ് മൻസൂർ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |