അഞ്ചൽ : കൊല്ലം സഹോദയയുടെ നേതൃത്വത്തിൽ ആയൂർ ചെറുപുഷ്പ സെൻട്രൽ സ്‌കൂളിൽ നടന്ന ഹിന്ദി ഭാഷോത്സവം സമാപിച്ചു. ആറ് വേദികളിലായി 22 ഇനങ്ങളിൽ ആയിരത്തിലധികം വിദ്യാർത്ഥികൾ മാറ്റുരച്ച മത്സരത്തിൽ 284 പോയിന്റോടെ ശാസ്താംകോട്ട ബ്രൂക്ക് ഇന്റർനാഷണൽ സ്‌കൂൾ ഒന്നാം സ്ഥാനം നേടി. 262 പോയിന്റോടെ അഞ്ചൽ സെന്റ് ജോൺസ് സ്‌കൂൾ ഫസ്റ്റ് റണ്ണറപ്പും 177 പോയിന്റ് നേടി തിരുവനന്തപുരം സർവോദയ സ്‌കൂൾ സെക്കന്റ് റണ്ണറപ്പുമായി. നാല് കാറ്റഗറികളിലും ബ്രൂക്ക് ഇന്റർനാഷണൽ സ്‌കൂൾ ഒന്നാം സ്ഥാനവും അഞ്ചൽ സെന്റ് ജോൺസ് സ്‌കൂൾ രണ്ടാം സ്ഥാനവും നേടി. തിരുവനന്തപുരം സർവോദയ സ്‌കൂൾ ഒന്ന്, രണ്ട്, മൂന്ന് കാറ്റഗറികളിൽ മൂന്നാം സ്ഥാനവും തിരുവനന്തപുരം വിശ്വദീപ്തി സ്‌കൂൾ നാലാം കാറ്റഗറിയിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഭാഷോത്സവത്തിന്റെ ഉദ്ഘാടനം സഹോദയ പ്രസിഡന്റ് ഫാദർ എബ്രഹാം തലോത്തിൽ നിർവഹിച്ചു. സഹോദയ ജനറൽ സെക്രട്ടറി ഷിബു സക്കറിയ, വൈസ് പ്രസിഡന്റ് ഡോ.എബ്രഹാം കരിക്കം, ട്രഷറർ ഫാദർ അരുൺ ഏറത്ത് എന്നിവർ ചടങ്ങിൽ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |