SignIn
Kerala Kaumudi Online
Monday, 21 September 2026 1.09 AM IST

കെ.സി (എൻ.പരമേശ്വരൻ) അനുസ്മരണം

കൊല്ലം: പ്രസിദ്ധ വന സഞ്ചാര സാഹിത്യകാരൻ കെ.സി (എൻ. പരമേശ്വരൻ)യുടെ 57-ാമത് ചരമവാർഷികവും കെ.സി അനുസ്മരണവും ഇന്ന് വൈകിട്ട് 4ന് പുനലൂർ ആനപ്പട്ടി കോങ്ങൽ ഗുരുമന്ദിരം ഹാളിൽ നടക്കും. നെടുങ്ങല്ലൂർ പച്ച വനയാത്രാ സമിതി റിസർച്ച് സെന്റർ ആൻഡ് ലൈബ്രറിയുടെയും കെ.സി (എൻ.പരമേശ്വരൻ) കൊല്ലം ലൈബ്രറിയുടെയും സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് അംഗം ലാലി അശോകൻ ഉദ്ഘാടനം ചെയ്യും. നെടുങ്ങല്ലൂർ പച്ച വനയാത്രാ സമിതി പ്രസിഡന്റ് എ.ടി.ഫിലിപ്പ് അദ്ധ്യക്ഷത വഹിക്കും. കെ.സി.സ്മാരക ലൈബ്രറി സെക്രട്ടറി ലത്തീഫ് മാമൂട് മുഖ്യപ്രഭാഷണം നടത്തും. തെന്മല ഗ്രാമപഞ്ചായത്ത് അംഗം എസ്.സുനിൽകുമാർ മുതിർന്ന പൗരന്മാരെ ആദരിക്കും. കെ.സി ലൈബ്രറി പ്രസിഡന്റ് പി.രഘുനാഥൻ, നെടുങ്ങല്ലൂർ പച്ച വനയാത്രാ സമിതി സെക്രട്ടറി വി.അശോകൻ, ട്രഷറർ വി. ജയദേവൻ തുടങ്ങിയവർ സംസാരിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL