കൊല്ലം : എൻ.കെ.പ്രേമചന്ദ്രൻ എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് അച്ചൻകോവിൽ കുടുംബാരോഗ്യ കേന്ദ്രത്തിന് അനുവദിച്ച ആംബുലൻസിന്റെ ഉദ്ഘാടനം എൻ.കെ.പ്രേമചന്ദ്രൻ എം.പി നിർവഹിച്ചു. 13 ലക്ഷം രൂപ ചെലവഴിച്ചാണ് ആംബുലൻസ് വാങ്ങിയത്.
4.50 കോടി രൂപ മുടക്കി ഹെൽത്ത് സെന്ററിന് പുതിയ കെട്ടിടം നിർമ്മിച്ച് നൽകിയതിന്റെ ഉദ്ഘാടന സമ്മേളനത്തിലായിരുന്നു ആംബുലൻസ് നൽകുമെന്ന വാഗ്ദാനം എം.പി നൽകിയിരുന്നത്. വാഹനസൗകര്യം കുറഞ്ഞ വനമേഖലയായ അച്ചൻകോവിലിലെ ജനങ്ങളുടെ അടിയന്തര ചികിത്സയ്ക്കും, വിദഗ്ദ്ധ ചികിത്സയ്ക്കായി രോഗികളെ മറ്റു ആശുപത്രികളിലേക്ക് വേഗത്തിൽ മാറ്റുന്നതിനും വേണ്ടിയാണ് മുൻഗണന നൽകി ആംബുലൻസ് അനുവദിച്ചതെന്ന് എം.പി പറഞ്ഞു. ആര്യങ്കാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.രമണി അദ്ധ്യക്ഷയായി. സി. അജയപ്രസാദ് എം.എൽ.എ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീബ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആർ. ലതാദേവി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. കെ. ജ്യോതി, ജില്ലാ പഞ്ചായത്ത് മെമ്പർ റീന ഷാജഹാൻ, ഉഷാ മണികണ്ഠൻ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ഷീജ എ. എൽ, മെഡിക്കൽ ഓഫീസർ ഡോ. വിഭു എം, എൻ.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. അഗസ്റ്റിൻ മോറീസ് എ, അച്ചൻകോവിൽ എസ്.എച്ച്.ഒ നിസാമുദ്ദീൻ ഇ, ബിനു ശിവപ്രസാദ്, സുരേഷ് ബാബു, ശ്രീലത ഹരി, ബി. ബാബുരാജ് എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |