SignIn
Kerala Kaumudi Online
Friday, 25 September 2026 3.59 AM IST

ക്ഷേമ പെൻഷൻ മസ്റ്ററിംഗ്: ജില്ലയിൽ അരലക്ഷത്തിലേറെ പേർ പുറത്തായേക്കും

കൊല്ലം: ക്ഷേമ പെൻഷൻ മസ്റ്ററിംഗ് പൂർത്തിയാക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ ജില്ലയിൽ അരലക്ഷത്തിലേറെ പേരുടെ പെൻഷൻ തുലാസിൽ. 54236 ഗുണഭോക്താക്കളാണ് മസ്റ്ററിംഗ് പൂർത്തിയാക്കാനുള്ളത്. സെപ്തംബർ 30നകം മസ്റ്ററിംഗ് പൂർത്തിയാക്കാത്ത ഗുണഭോക്താക്കളുടെ പെൻഷൻ തടസപ്പെടും.

ജില്ലയിൽ ആകെ 421555 സാമൂഹിക സുരക്ഷാ പെൻഷൻ ഗുണഭോക്താക്കളാണുള്ളത്. ഇതിൽ 367319 പേർ മാത്രമാണ് ഇതുവരെ മസ്റ്ററിംഗ് നടത്തിയത്. അർഹരായവരിലേക്ക് പെൻഷൻ എത്തുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് ആധാർ അധിഷ്ഠിത ബയോമെട്രിക് മസ്റ്ററിംഗ് നടത്തുന്നത്.

ഗുണഭോക്താവ് മരണപ്പെട്ട ശേഷവും മറ്റുള്ളവരോ ബന്ധുക്കളോ പെൻഷൻ തുക കൈപ്പറ്റുന്നത് തടയാനും ആധാറുമായി ഡാറ്റാബേസ് ബന്ധിപ്പിച്ച് വ്യാജ മേൽവിലാസത്തിലൂടെയോ ഇരട്ടിപ്പിലൂടെയോ ഒന്നിലധികം പെൻഷൻ വാങ്ങുന്ന അനർഹരെ കണ്ടെത്താനും മസ്റ്ററിംഗിലൂടെ സാധിക്കും. കോർപ്പറേഷൻ പരിധിയിൽ മാത്രം 7014 പേരാണ് നടപടികൾ പൂർത്തിയാക്കാനുള്ളത്.

കൂടുതലും വാർദ്ധക്യ പെൻഷൻകാർ

 മസ്റ്ററിംഗ് പൂർത്തിയാക്കാനുള്ളവരിൽ ഏറെയും വാർദ്ധക്യകാല പെൻഷൻകാർ

 32932 പേരാണ് ഈ വിഭാഗത്തിൽ മസ്റ്ററിംഗ് നടത്താനുള്ളത്

 വിധവാ പെൻഷൻ വിഭാഗത്തിൽ 13050 പേരും ഭിന്നശേഷി പെൻഷൻ വിഭാഗത്തിൽ 6131 പേരും കർഷക തൊഴിലാളി പെൻഷൻ വിഭാഗത്തിൽ 1783 പേരും അവിവാഹിതരായ സ്ത്രീകൾക്കുള്ള പെൻഷൻ വിഭാഗത്തിൽ 340 പേരുമാണ് മസ്റ്ററിംഗ് പൂർത്തിയാക്കാനുള്ളത്

അവസാന തീയതി

സെപ്തംബർ 30

അക്ഷയ കേന്ദ്രങ്ങൾ വഴി ഫിംഗർപ്രിന്റ്, ഐറിസ് സ്കാനിംഗ് എന്നിവ ഉപയോഗിച്ച് മസ്റ്ററിംഗ് നടത്താം.

കിടപ്പുരോഗികളുടെയും വൃദ്ധരുടെയും വീട്ടിലെത്തി മസ്റ്ററിംഗ് നടത്താം.

തദ്ദേശ സ്ഥാപന അധികൃത‌ർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL