തൊടിയൂർ: അദ്ധ്യാപനത്തോടൊപ്പം ഉദ്യോഗാർത്ഥികൾക്ക് മാതൃകയായി മാറിയിരിക്കുകയാണ് സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിൽ കരുനാഗപ്പള്ളി ഇടക്കുങ്ങരയിൽ പ്രവർത്തിക്കുന്ന പി.എസ്.സി പരീക്ഷാ പരിശീലന കേന്ദ്രത്തിലെ രണ്ട് അദ്ധ്യാപകർ. ഇവിടെ പരിശീലകരായിരുന്ന രണ്ട് പേർ ഉദ്യോഗാർത്ഥികൾക്കൊപ്പം പി.എസ്.സി പരീക്ഷയെഴുതി സർക്കാർ ജോലി കരസ്ഥമാക്കിയിരിക്കുകയാണ്. ചരിത്ര അദ്ധ്യാപകനായ എ. ഹംദാനും കണക്ക് അദ്ധ്യാപികയായ റീജ സലിമുമാണ് ഈ അഭിമാനകരമായ നേട്ടം കൈവരിച്ചത്. എ. ഹംദാന് ആരോഗ്യ വകുപ്പിലും റീജ സലിമിന് റവന്യു വകുപ്പിലുമാണ് ജോലി ലഭിച്ചിരിക്കുന്നത്. ഉദ്യോഗാർത്ഥികൾക്ക് മികച്ച പരിശീലനം നൽകുന്നതിനൊപ്പം സ്വന്തം കഠിനാധ്വാനത്തിലൂടെ വിജയം നേടി മറ്റുള്ളവർക്ക് പ്രചോദനമായിരിക്കുകയാണ് ഇരുവരും. ഇടക്കുങ്ങരയിലെ ഈ പരിശീലന കേന്ദ്രത്തിൽ നിന്നും പരിശീലനം നേടിയ നൂറുകണക്കിന് യുവതിയുവാക്കൾക്ക് ഇതിനകം വിവിധ സർക്കാർ സർവീസുകളിൽ ജോലി ലഭിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |