കൊല്ലം: ഫുട്ബാൾ മൈതാനത്ത് പയറ്റിയ അടവുകളും വേഗതയും അത്‌ലറ്റിക്സിലും പരീക്ഷിക്കാമെന്ന കോച്ചിന്റെ തിരിച്ചറിവിന് സ്വർണനേട്ടത്തിലൂടെ മറുപടി നൽകി ദേവനാരായൺ. ജില്ലാ അത്‌ലറ്റിക് മീറ്റിൽ അണ്ടർ 14 ഹൈജംപിൽ ആദ്യ അവസരത്തിൽ തന്നെ സ്വർണമെഡൽ കരസ്ഥമാക്കി സെന്റ് ഗൊരേറ്റി ഹയർ സെക്കൻഡറി സ്കൂൾ എട്ടാം ക്ലാസ് വിദ്യാർത്ഥി എസ്.എസ്.ദേവനാരായൺ.
മികച്ചൊരു ഫുട്ബോൾ കളിക്കാരനാണ് ഈ മിടുക്കൻ. ഫുട്ബാളിൽ എതിരാളികളെ കബളിപ്പിച്ച് മുന്നേറാൻ ഉപയോഗിക്കുന്ന കൃത്യമായ കാൽവെപ്പുകളും ചടുലമായ വേഗതയുമാണ് ഹൈജംപിലെ ബാറിന് മുകളിലൂടെയുള്ള ഈ സുവർണ കുതിപ്പിന് അടിത്തറയായത്. ഫുട്ബാളിനൊപ്പം അത്‌ലറ്റിക്സിലും പരിശീലനം തുടരാനുള്ള തയ്യാറെടുപ്പിലാണ് ഈ കായിക പ്രതിഭ. ഇടമൺ ആയത്തിൽ വീട്ടിൽ സുധീർ സോമരാജന്റെയും ശ്രീവിദ്യ സുധീറിന്റെയും മകനാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |