കൊല്ലം: ജി.ദേവരാജൻ സാംസ്കാരിക കലാകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ഇന്ന് വൈകിട്ട് 5ന് ദേവരാജൻ മാസ്റ്ററുടെ 99-ാം ജന്മദിനത്തോടനുബന്ധിച്ച് ആശ്രാമം ചിൽഡ്രൻസ് പാർക്കിന് സമീപം നീലാംബരി ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ ഇളയരാജ നൈറ്റ് സംഘടിപ്പിക്കും. മന്ത്രി ബിന്ദു കൃഷ്ണ യോഗം ഉദ്ഘാടനം ചെയ്യും. സംഘാടകസമിതി ചെയർമാൻ ദിയ അഹ്നസ് അദ്ധ്യക്ഷനാകും. മേയർ എ.കെ.ഹഫിസ് ജി.ദേവരാജൻ അനുസ്മരണ പ്രഭാഷണം നടത്തും. രാത്രി 7ന് ഇളയരാജയ്ക്ക് ആദരവർപ്പിച്ച് ഇളയരാജ സംഗീതം നൽകിയ ഗാനങ്ങൾ കോർത്തിണക്കി ഡോ. ആശ്രാമം ഉണ്ണിക്കൃഷ്ണന്റെ നേതൃത്വത്തിലുള്ള ഗാനമേള നടക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |