കൊല്ലം: പെൻഷണേഴ്സ് കൗൺസിൽ ജനകീയ സദസ് നാളെ കൊല്ലത്ത് നടക്കും. കടപ്പാക്കട സ്പോർട്സ് ക്ളബ് ഹാളിൽ നടക്കുന്ന പരിപാടി രാവിലെ 10.30ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യും. എസ്.എം.വിജയാനന്ദ്, ഡോ.എ.മജീദ്, കെ.എൻ.കെ.നമ്പൂതിരി എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിക്കും. എൻ.ശ്രീകുമാർ മോഡറേറ്ററാകും. സി.പി.ഐ ജില്ലാ സെക്രട്ടറി പി.എസ്.സുപാൽ, പെൻഷണേഴ്സ് കൗൺസിൽ സംസ്ഥാന പ്രസിഡന്റ് സുകേശൻ ചൂലിക്കാട് തുടങ്ങിയവർ സംസാരിക്കും. പത്രസമ്മേളനത്തിൽ സുകേശൻ ചൂലിക്കാട്, എ.ജി.രാധാകൃഷ്ണൻ, ബി.വിജയമ്മ, സി.എസ്.ജോസ്, ബി.രാധാകൃഷ്ണപിള്ള എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |