SignIn
Kerala Kaumudi Online
Sunday, 27 September 2026 2.37 AM IST

സ്‌ത്രീധന പീഡനം, വെറുതെ വിട്ടു

court
കോടതി

കൊ​ല്ലം: സ്​ത്രീ​ധ​ന പീ​ഡ​ന​ക്കേ​സി​ലെ പ്ര​തി​ക​ളാ​യ ഭർ​ത്താ​വി​നെ​യും കു​ടും​ബാം​ഗ​ങ്ങ​ളെയും കൊ​ട്ടാ​ര​ക്ക​ര ജു​ഡീ​ഷ്യൽ ഫ​സ്റ്റ് ക്ലാ​സ്സ് മ​ജി​സ്‌​ട്രേ​ട്ട് റി​യ രാ​ജി കു​റ്റ​വി​മു​ക്ത​രാ​ക്കി. ഒ​ന്ന് മു​തൽ നാ​ലുവ​രെ പ്ര​തി​ക​ളാ​യ പ​രാ​തി​ക്കാ​രി​യു​ടെ ഭർ​ത്താ​വ് ച​വ​റ കൊ​റ്റംകു​ള​ങ്ങ​ര അ​മ്പി​ളി​ഭ​വ​ന​ത്തിൽ പ്ര​ദീ​പ് (41), പ്ര​ദീ​പി​ന്റെ പി​താവ് ച​ന്ദ്രശേ​ഖ​ര​പി​ള്ള (72), മാ​താ​വ് അം​ബി​കാ കു​മാ​രി (66) സ​ഹോ​ദ​രി​ അ​മ്പി​ളി (34) എ​ന്നി​വ​രെ​യാ​ണ് വെ​റു​തേ​വി​ട്ട​ത്. പ്ര​തി​കൾ​ക്കെ​തി​രേ​യു​ള്ള ആ​രോ​പ​ണം വ​സ്​തു​താ​വി​രു​ദ്ധ​വും കെ​ട്ടി​ച്ച​മ​ച്ച​തു​മാ​ണെ​ന്നും സം​ശ​യാ​തീ​ത​മാ​യി തെ​ളി​യി​ക്കാൻ സാ​ധി​ച്ചി​ല്ലെന്ന പ്ര​തി​ഭാ​ഗത്തിന്റെ വാദം അംഗീകരിച്ചാണ് വെറുതെ വിട്ടത്. അ​ഭി​ഭാ​ഷ​ക​രാ​യ ക​ല്ലൂർ കൈ​ലാ​സ് നാ​ഥ്, വേ​ണു.ബി.ക​ല​യ​പു​രം, എ.ആർ. അ​രുൺ, മ​ഞ്​ജു അ​നി എ​ന്നി​വർ ഹാ​ജ​രാ​യി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL