കൊല്ലം: കൊച്ചിവഴിയുള്ളതിനേക്കാൾ മൂന്ന് മണിക്കൂർ യാത്രാസമയം കുറവുള്ള കൊല്ലം പോർട്ടിൽ നിന്ന് ലക്ഷദ്വീപ് റൂട്ടിൽ കപ്പൽ സർവീസ് ആരംഭിക്കണമെന്ന് ലീഗൽ സർവീസ് ഓർഗനൈസേഷൻ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഇതിനായി ഭൗതിക സൗകര്യങ്ങൾ ഒരുക്കുന്നത് മന്ദഗതിയിലാണെന്ന് സംഘടന ആരോപിച്ചു. സർക്കാരിന് കോടിക്കണക്കിന് രൂപ വരുമാനം ലഭിക്കുന്ന പദ്ധതി ചുവപ്പുനാടയിൽ കുരുങ്ങിക്കിടക്കുകയാണ്. പോർട്ടിലെ മന്ത്രി ബിന്ദു കൃഷ്ണയുടെ സന്ദർശനം സ്വാഗതാർഹമാണെന്നും നടപടികളുണ്ടാകണമെന്നും ജില്ലാ ചെയർമാൻ കെ.കെ.രാജേന്ദ്രൻ, ജില്ലാ സെക്രട്ടറി അഡ്വ. ബി.ബൈജു, ട്രഷറർ അഡ്വ.അമർ പ്രശാന്ത് എന്നിവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |