
കൊല്ലം: പിന്നാക്ക വിഭാഗങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ ഒത്തൊരുമിച്ച് പ്രവർത്തിക്കണമെന്നും പ്രധാനമന്ത്രി നേതൃത്വം നൽകുന്ന വികസന പദ്ധതികൾ കേരളത്തിൽ നടപ്പാക്കാൻ കൂട്ടായ പ്രവർത്തനം അത്യന്താപേക്ഷിതമാണെന്നും ഒ.ബി.സി മോർച്ച സംസ്ഥാന പ്രസിഡന്റ് പ്രേമൻ മാസ്റ്റർ പറഞ്ഞു. ഒ.ബി.സി മോർച്ച തിരുവനന്തപുരം മേഖല നേതൃയോഗം കൊല്ലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന ജനറൽ സെക്രട്ടറി പൂങ്കുളം സതീഷ് അദ്ധ്യക്ഷനായി. സംസ്ഥാന നേതാക്കളായ ടി.പി.പ്രേംകുമാർ, പൂന്തോട്ടം സത്യൻ, രാജൻ.പി തൊടിയൂർ, ശ്യാം, വിനോദ് കുമാർ, വിഷ്ണു ചിറത്തലാക്കൽ, മുണ്ടക്കൽ ബാലൻ തുടങ്ങിയവർ സംസാരിച്ചു. ഓലയിൽ ബാബു സ്വാഗതവും അജിത്ത് നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |