SignIn
Kerala Kaumudi Online
Sunday, 27 September 2026 2.37 AM IST

പരസ്പരം കൊടിമരങ്ങൾ തകർത്ത് ബി.ജെ.പിയും കോൺഗ്രസും

കൊല്ലം: ആശ്രാമത്ത് കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് നേരേ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാട്ടിയതിന് പിന്നാലെ പരസ്പരം കൊടിമരങ്ങൾ തകർത്ത് ബി.ജെ.പി, കോൺഗ്രസ് പ്രവർത്തകർ. ആശ്രാമത്ത് നിന്ന് ചിന്നക്കട വഴി ഡി.സി.സി ഓഫീസിലേക്ക് എത്തിയ ബി.ജെ.പി പ്രവർത്തകർ, ചിന്നക്കട, ഡി.സി.സി ഓഫീസ് എന്നിവിടങ്ങളിലുണ്ടായിരുന്ന കോൺഗ്രസിന്റെയും ഐ.എൻ.ടി.യു.സിയുടെയും കൊടിമരങ്ങൾ തകർത്തു. അതിന് പിന്നലെ കോൺഗ്രസ് പ്രവർത്തകർ സംഘടിച്ച് താമരക്കുളത്തുള്ള ബി.ജെ.പിയുടെയും ബി.എം.എസിന്റെയും കൊടിമരങ്ങൾ തകർത്തു.

അമിത് ഷായുടെ സന്ദർശനത്തിനിടിൽ പൊലീസിന് ഗുരുതര സുരക്ഷാ വീഴ്ച ഉണ്ടായെന്ന് ആരോപിച്ച് ബി.ജെ.പി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ രാത്രി കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ പന്തം കൊളുത്തി പ്രകടനത്തിനിടെ കോൺഗ്രസിന്റെ കൊടിമരങ്ങളും ഫ്ലക്സ് ബോർഡുകളും വ്യാപകമായി തകർത്തു. ഇതിനിടയിൽ പൊലീസും ബി.ജെ.പി പ്രവർത്തരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. മുഖ്യമന്ത്രി വി.ഡി. സതീശന്റെയും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെയും കോലം കത്തിച്ചു. മാർച്ച് ഈസ്റ്റ് സ്റ്റേഷന് സമീപം ബാരിക്കേഡ് ഉപയോഗിച്ച് പൊലീസ് തടഞ്ഞു. തുടർന്ന് നടന്ന പ്രതിഷേധ യോഗം ബി.ജെ.പി ജില്ലാ പ്രസിഡന്റ് എസ്. പ്രശാന്ത് ഉദ്ഘാടനം ചെയ്തു. കരുനാഗപ്പള്ളിയിൽ ഇന്നലെ വൈകിട്ട് മന്ത്രി കെ.മുരളീധരന് നേരെ യുവമോർച്ച പ്രവർത്തകർ കരിങ്കൊടി കാട്ടി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL