SignIn
Kerala Kaumudi Online
Tuesday, 29 September 2026 3.06 AM IST

കൊന്നമുക്ക്-മേനാക്കിൽ റോഡുപണി പൂർത്തിയായി: എന്തൊരാശ്വാസം!

klm

അഞ്ചാലുംമൂട്: മാസങ്ങളായി യാത്രാദുരിതം വിതച്ച തൃക്കരുവ കൊന്നമുക്ക്-മേനാക്കിൽ റോഡിന്റെ നിർമ്മാണം പൂർത്തിയായി. റോഡ് കുത്തിപ്പൊളിച്ചിട്ടും പണി നീളുന്നതിനെ കുറിച്ച് ജൂലായ് 18ന് ‘കേരളകൗമുദി’വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. തുടർന്ന് പഞ്ചായത്ത് അധികൃതർ ഇടപെട്ടതോടെയാണ് നിർമ്മാണം വേഗത്തിലായത്.

കൊന്നമുക്ക് ജംഗ്ഷനിൽ നിന്ന് തൃക്കരുവ പഞ്ചായത്ത് ഓഫീസിലേക്കുള്ള പ്രധാന പാതയാണിത്. ജെ.സി.ബി ഉപയോഗിച്ച് റോഡ് പൊളിച്ചശേഷം നിർമ്മാണം നിലച്ചതോടെ നാല്പതോളം കുടുംബങ്ങൾ ദുരിതത്തിലായിരുന്നു. എം.എൽ.എ ഫണ്ടിൽ നിന്ന് അനുവദിച്ച 13.89 ലക്ഷം രൂപ വിനിയോഗിച്ചാണ് നിർമ്മാണം പൂർത്തിയാക്കിയത്.

പഞ്ചായത്ത് അധികൃതർ കരാറുകാരനുമായി ചർച്ച നടത്തി തടസങ്ങൾ നീക്കി നിർമാണം പുനരാരംഭിക്കാൻ നിർദേശം നൽകിയിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ പണി പൂർത്തിയാക്കി റോഡ് ഗതാഗതത്തിന് തുറന്നുകൊടുത്തു. യാത്രാദുരിതത്തിന് പരിഹാരമായതിന്റെ ആശ്വാസത്തിലാണ് പ്രദേശവാസികൾ.

രണ്ട് റോഡുകളുടെ പണി നീളുന്നു

കൊന്നമുക്ക്-മേനാക്കിൽ റോഡിന്റെ പണി പൂർത്തിയായെങ്കിലും ഇതേ കരാറുകാരൻ ഏറ്റെടുത്ത പ്രാക്കുളം പള്ളി റോഡിന്റെയും പ്രാക്കുളം ഗുരുവായൂരപ്പൻ ക്ഷേത്രത്തിലേക്കുള്ള റോഡിന്റെയും നിർമാണം നീളുകയാണ്. പ്രാക്കുളം പള്ളി റോഡിന്റെ പണി അടുത്ത ദിവസങ്ങളിൽ പൂർത്തിയാക്കുമെന്ന് കരാറുകാരൻ പഞ്ചായത്തിനെ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ഡിസംബറിൽ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ഗുരുവായൂരപ്പൻ ക്ഷേത്രത്തിലേക്കുള്ള റോഡിന്റെ പുനരുദ്ധാരണ കരാർ കരാറുകാരൻ ഏറ്റെടുത്തത്. എന്നാൽ കരാർ ഏറ്റെടുത്ത് മാസങ്ങൾ കഴിഞ്ഞിട്ടും നിർമ്മാണം പൂർത്തിയായിട്ടില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, LETTER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL