SignIn
Kerala Kaumudi Online
Monday, 28 September 2026 4.55 AM IST

യു.എം.സി പ്രതിഷേധ ധർണ നാളെ

dhar

ക​രു​നാ​ഗ​പ്പ​ള്ളി: യു​ണൈ​റ്റ​ഡ് മർ​ച്ചന്റ്‌​സ് ചേംബർ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തിൽ യു.പി.ഐ ഇ​ട​പാ​ടു​കൾ​ക്ക് കേ​ന്ദ്രം ഏർ​പ്പെ​ടു​ത്തി​യ ചാർ​ജ് പിൻ​വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ക​രു​നാ​ഗ​പ്പ​ള്ളി ഹെ​ഡ് പോ​സ്റ്റ് ഓ​ഫീ​സ് പ​ടി​ക്കൽ നാളെ പ്ര​തി​ഷേ​ധ ധർണ സം​ഘ​ടി​പ്പി​ക്കും. സി.ആർ.മ​ഹേ​ഷ് എം.എൽ.എ ഉ​ദ്​ഘാ​ട​നം ചെ​യ്യും. ധർ​ണ​യ്​ക്ക് ഐ​ക്യ​ദാർ​ഢ്യം പ്ര​ഖ്യാ​പി​ച്ച് ക​രു​നാ​ഗ​പ്പ​ള്ളി ന​ഗ​ര​സ​ഭ ചെ​യർ​മാൻ പി.സോ​മ​രാ​ജൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. യു.എം.സി യു​ടെ സം​സ്ഥാ​ന - ​ജി​ല്ലാ​ യൂ​ണി​റ്റ്​ ത​ല നേ​താ​ക്കൾ പ​ങ്കെ​ടു​ക്കു​മെ​ന്ന് നേ​താ​ക്ക​ളാ​യ നി​ജാം​ബ​ഷി, വ​ള്ളി​ക്കാ​വ് ശ്രീ​കു​മാർ എ​ന്നി​വർ അ​റി​യി​ച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL