
കൊല്ലം: ദേശീയ പാതവികസനം പൂർത്തിയാക്കി ഗതാഗതത്തിന് തുറന്നുകൊടുത്ത എല്ലായിടത്തും റോഡ് മറികടക്കാൻ സുരക്ഷിത വഴി ഒരുക്കണമെന്ന് ജില്ലാ ശിശുക്ഷേമ സമിതി ആവശ്യപ്പെട്ടു. ദേശീയപാതയിൽ പലയിടത്തും ഫുട് ഓവർ ബ്രിഡ്ജോ, സുരക്ഷിത മേഖലയോ ഒരുക്കിയിട്ടില്ല. കുട്ടികൾ കൂട്ടം കൂട്ടമായി സ്കൂൾ, കോളേജ്, പാരലൽ കോളേജ് ട്യൂഷൻ സെന്ററുകളിൽ നിന്ന് റോഡ് മുറിച്ചുകടക്കുകയാണ്. ഇത് ഗുരുതര അപകട സ്ഥിതി സൃഷ്ടിക്കും. ഇക്കാര്യത്തിൽ സ്കൂൾ അധികൃതരും ജാഗ്രത പാലിക്കുന്നില്ല. എല്ലാ വകുപ്പ് മേധാവികളും ഇടപെട്ട് നടപടി സ്വീകരിക്കണമെന്ന് ശിശുക്ഷേമസമിതി സെക്രട്ടറി അഡ്വ.ഡി. ഷൈൻ ദേവ് ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |