
കൊല്ലം: കൊല്ലം പ്രസ് ക്ളബും സീനിയർ ജേർണലിസ്റ്റ്സ് യൂണിയനും സംയുക്തമായി 'കൊല്ലം@75' സംഘടിപ്പിക്കുന്നു. 'കൊല്ലം ഇന്നലെ ഇന്ന് നാളെ' എന്ന വിഷയത്തിൽ സമഗ്ര സെമിനാറുകളാണ് ലക്ഷ്യമിടുന്നത്. വിവിധ സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ സ്ഥാപനങ്ങളെക്കൂടി സഹകരിപ്പിച്ചാണ് പരിപാടി. ഭാവികൊല്ലത്തിന്റെ രൂപരേഖ ഉരുത്തിരിയുമെന്ന കണക്കുകൂട്ടലോടെ നടത്തുന്ന പരിപാടിയുടെ വിപുലമായ സ്വാഗതസംഘം രൂപീകരണ യോഗം ഇന്ന് രാവിലെ 11ന് പ്രസ് ക്ളബ് ഹാളിൽ നടക്കും. എല്ലാവരും പങ്കെടുക്കണമെന്ന് പ്രസ് ക്ളബ് പ്രസിഡന്റ് ഡി.ജയകൃഷ്ണൻ, സെക്രട്ടറി സനൽ.ഡി.പ്രേം, എസ്.ജെ.യു.കെ ജില്ലാ പ്രസിഡന്റ് എസ്.അശോക് കുമാർ, സെക്രട്ടറി പി.എസ്.സുരേഷ് എന്നിവർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |