SignIn
Kerala Kaumudi Online
Monday, 28 September 2026 4.55 AM IST

ആനന്ദസാഗരമായി അമൃതപുരി, അമൃതവർഷമായി അമ്മ

അമൃതപുരി: ജന്മദിനത്തിൽ അമ്മയുടെ കാരുണ്യ വർഷത്തിലും അനുഗ്രഹ ചുംബനങ്ങളിലും അമൃതപുരി ആനന്ദസാഗരമായി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരടക്കം ലക്ഷങ്ങളാണ് അമ്മയുടെ ജന്മദിനാഘോഷത്തിൽ പങ്കെടുക്കാൻ അമൃതപുരിയിലേക്ക് എത്തിയത്.

വിദേശ രാജ്യങ്ങളിൽ നിന്നുള്ള അമ്മയുടെ ഭക്തർ രണ്ടുദിവസം മുമ്പ് തന്നെ ജന്മദിനാഘോഷ ചടങ്ങിൽ പങ്കെടുക്കാൻ അമൃതപുരിയിലേക്ക് എത്തിയിരുന്നു. ഇന്നലെ രാവിലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവർ അമൃതപുരിയിലേക്ക് പുഴപോലെ ഒഴുകിയെത്തി. രാവിലെ ഒൻപതോടെ അമ്മ ജന്മദിനാഘോഷ ചടങ്ങിന്റെ വേദിയിലേക്ക് എത്തിയപ്പോൾ ഭക്തരുടെ ഹൃദയസ്തുതികൾ തിര പോലെ ആർത്തലച്ചു. വേദിയിൽ അമ്മയുടെ പാദപൂജ ആരംഭിച്ചപ്പോൾ സദസിലെ പതിനായിരങ്ങളുടെ ഹൃദയം നി​റഞ്ഞു. തുടർന്ന് അമ്മയുടെ അനുഗ്രഹ പ്രഭാഷണം സശ്രദ്ധം കേട്ടിരുന്നു. പി​ന്നീട് സത്സംഗിൽ ലയിച്ചു. പ്രാർത്ഥനാഗീതം പതിനായിരങ്ങൾ അമ്മയ്ക്കൊപ്പം ഏറ്റുപാടി.

സ്വാമി തുര്യാമൃതാനന്ദപുരി രചിച്ച ശിവം സുന്ദരം എന്ന കൃതിടക്കം മൂന്ന് പുസ്തകങ്ങളുടെ പ്രകാശനവും അമ്മയുടെ 73 ാം ജന്മദിനത്തോടനുബന്ധിച്ച് പോസ്റ്റൽ വകുപ്പ് പുറത്തിയ പ്രത്യേക സ്റ്റാമ്പും പോസ്റ്റ്മാസ്റ്റർ ജനറൽ അമിതാഭ് സിംഗ് അമ്മയ്ക്ക് നൽകി പ്രകാശനം ചെയ്തു. ചടങ്ങുകൾക്ക് ശേഷം മഹോത്സവത്തിൽ പങ്കെടുക്കാനെത്തിയ പതിനായിരങ്ങൾക്ക് അമ്മ ദർശനം നൽകി.

25 നിർദ്ധന യുവതികൾക്ക് മാംഗല്യം

അമ്മയുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി 25 നിർദ്ധന യുവതികളുടെ വിവാഹവും അമൃതപുരിയിൽ നടന്നു. അമ്മയുടെ കാർമ്മികത്വത്തിലായിരുന്നു വിവാഹ ചടങ്ങ്. വിവാഹിതരായ 25 യുവതികൾക്കും സ്വർണാഭരണങ്ങൾ അമ്മ വിവാഹ സമ്മാനമായി നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL