സമൂഹത്തെ ധർമ്മപാതയിൽ നയിക്കുന്ന മഹാഗുരുവാണ് അമ്മയെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ പറഞ്ഞു. സേവനമാണ് പരമധർമ്മമെന്നാണ് അമ്മ പഠിപ്പിക്കുന്നത് അത് തന്നെയാണ് സനാതനധർമ്മമെന്നും ഗവർണർ പറഞ്ഞു.
അമ്മ കാരുണ്യത്തിന്റെ മഹാസാഗരം: വി.ഡി.സതീശൻ
അമ്മ കാരുണ്യത്തിന്റെ മഹാസാഗരമാണെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ പറഞ്ഞു. വിശ്വസേവാദിനത്തിലൂടെ വാക്കിലല്ല പ്രവൃത്തിയിലാണ് കാര്യം എന്ന് അമ്മ ബോദ്ധ്യപ്പെടുത്തുകയാണ്. അമ്മയുടെ കാരുണ്യം വിശ്വം മുഴുവൻ പരക്കുന്ന കാഴ്ചയാണ് ഈ പിറന്നാൾ ദിനത്തിൽ കാണുന്നത്. സദ്ഭരണം കാഴ്ചവയ്ക്കാൻ അമ്മ നൽകുന്ന പ്രേരണയും പ്രോത്സാഹനവും മഹത്തരമാണെന്നും മുഖ്യന്ത്രി പറഞ്ഞു.
അമ്മയുടെ പുഞ്ചിരി വലിയ ഊർജ്ജം: സ്വാമി അമൃതസ്വരൂപാനന്ദപുരി
അമ്മയുടെ ഒരു പുഞ്ചിരി മാത്രം മതി പലരുടെയും വിഷമങ്ങളും സംശയങ്ങളും അകറ്റാനെന്ന് ജന്മദിനാഘോഷത്തിന്റെ ഭാഗമായി നടന്ന സ്തസംഗത്തിൽ മാതാ അമൃതാനന്ദമയി മഠം വൈസ് ചെയർമാൻ സ്വാമി അമൃതസ്വരൂപാനന്ദപുരി പറഞ്ഞു. അമ്മയുടെ ജന്മദിനം ലോകമെമ്പാടുമുള്ള അമ്മയുടെ മക്കൾ ഹൃദയത്തിലാണ് കുറിച്ചുവയ്ക്കുന്നത്. അമ്മയുമായുള്ള വൈകാരിക ബന്ധത്തെയാണ് അത് സൂചിപ്പിക്കുന്നതെന്നും സ്വാമി അമൃതസ്വരൂപാനന്ദപുരി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |