SignIn
Kerala Kaumudi Online
Tuesday, 29 September 2026 1.33 AM IST

കത്തിക്കയറി പച്ചക്കറി വില: നൂറ് കടന്ന് ബീൻസും ചെറിയ ഉള്ളിയും

കൊല്ലം: ഉത്സവകാലം കഴിഞ്ഞിട്ടും പച്ചക്കറി വില വർദ്ധിക്കുന്നത് സാധാരണക്കാരുടെ കുടുംബ ബഡ്‌ജറ്റിനെ സാരമായി ബാധിച്ചു. അന്യസംസ്ഥാനങ്ങളിലെ മഴക്കെടുതിയും വെള്ളപ്പൊക്കവും പച്ചക്കറികളുടെ വിളവെടുപ്പിനെയും വരവിനെയും സാരമായി ബാധിച്ചതാണ് വിലക്കയറ്റത്തിന് പ്രധാന കാരണം.​

പ്രത്യേകിച്ച് ചെറിയ ഉള്ളിക്കും ബീൻസിനും പയറിനുമൊക്കെ കിലോയ്ക്ക് 30 ഉം 40 ഉം രൂപ വരെയാണ് ഒറ്റയടിക്ക് വർദ്ധിച്ച് 100 രൂപ കടന്നിരിക്കുന്നത്. കേരളത്തിലെ വിപണികളിലേക്ക് എത്തുന്ന പച്ചക്കറികളിൽ വലിയൊരു പങ്കും ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ളതായതിനാൽ വരവിലുണ്ടാകുന്ന കുറവും വിലയിലെ ഏറ്റക്കുറച്ചിലുകളും വിപണിയിൽ നേരിട്ട് പ്രതിഫലിക്കുന്നുണ്ട്. ​ആവശ്യത്തിന് പച്ചക്കറി ലഭ്യമല്ലാത്തതിനാൽ വില വർദ്ധന രൂക്ഷമായിരിക്കുകയാണ്.​

​പതിവായി വാങ്ങുന്ന പച്ചക്കറികൾക്ക് പോലും ഉയർന്ന തുക നൽകേണ്ടിവരുന്നത് കുടുംബച്ചെലവുകളെയും ബാധിച്ചിട്ടുണ്ട്. ​വിലക്കയറ്റം തുടർന്നാൽ വിൽപ്പനയെ സാരമായി ബാധിക്കുമെന്ന ആശങ്കയിലാണ് വ്യാപാരികൾ. അതേസമയം, തക്കാളി, വെള്ളരിക്ക, വെണ്ടയ്ക്ക തുടങ്ങിയ പച്ചക്കറികൾക്ക് വില വർദ്ധിക്കാത്തത് ചെറിയ ആശ്വാസമാകുന്നുണ്ട്.
​

പച്ചക്കറി വില നിവലിൽ, കഴിഞ്ഞയാഴ്ച
​വെളുത്തുള്ളി ₹220-210
​പയർ ₹ 140-100
​മാങ്ങ ₹ 140-80
​ബീൻസ് ₹ 120-90
​ചെറിയ ഉള്ളി ₹ 100-60
​നെല്ലിക്ക ₹ 100-90
​പാവയ്ക്ക ₹ 100-70
​കാരറ്റ് ₹ 80-60
​മുളക് ₹ 70-45
​സലാഡ് വെള്ളരി ₹ 70-40

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL