
കൊല്ലം: ടി.കെ.എം കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് അലുംന അസോസിയേഷൻ വാർഷിക പൊതുയോഗം ഒക്ടോബർ 2ന് രാവിലെ 10.30ന് കോളേജ് ഓഡിറ്റോറിയത്തിൽ ടി.കെ.എം ട്രസ്റ്റ് ചെയർമാൻ ഷഹാൽ ഹസൻ മുസലിയാർ ഉദ്ഘാടനം ചെയ്യും.
സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവും പൂർവ വിദ്യാർത്ഥിയുമായ കണ്ണൻ ഷൺമുഖത്തെ ചടങ്ങിൽ ആദരിക്കും. ട്രഷറർ ജലാലുദീൻ മുസലിയാർ, ട്രസ്റ്റ് അംഗം ഡോ. മുഹമ്മദ് ഹാറൂൺ, പ്രിൻസിപ്പൽ ഡോ. എം.ജെ. ഷീബ എന്നിവർ പങ്കെടുക്കും. ഫോൺ:
9846632110 (അലം നൈ, ചെയർമാൻ), 9778104800 (സെക്രട്ടറി).
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |