
ചാത്തന്നൂർ: കേരള സ്റ്റേറ്റ് സ്‌പോട്സ് ഡെവലപ്പ്മെന്റ് അതോറിറ്റിയുടെ കീഴിൽ നടന്ന കേരള സ്റ്റേറ്റ് ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ സീനിയർ എയർ റൈഫിൾ വിഭാഗത്തിൽ ചാത്തന്നൂർ എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥി ആദിത്യ നാരായണന് ഗോൾഡ് മെഡൽ. സംസ്ഥാന തലത്തിലാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. കരിങ്ങന്നൂർ മയൂരത്തിൽ മനോജിന്റെയും റോഡ് വിള ഹയർ സെക്കൻഡറി സ്ക്കൂൾ അദ്ധ്യാപിക താര.പി.വിജയ് യുടെയും മകനുമാണ് ആദിത്യ നാരായണൻ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |