SignIn
Kerala Kaumudi Online
Wednesday, 30 September 2026 3.08 AM IST

നടി രശ്മി സജയൻ അരങ്ങിൽ നിന്ന് അടുക്കളയിലേക്ക്

photo

കൊല്ലം: നടിയും എഴുത്തുകാരിയുമായ രശ്മി സജയൻ ഇപ്പോൾ ബംഗളൂരുവിൽ പാചകത്തിരക്കിലാണ്. ചവറ ചെറുശേരിഭാഗം സരസിൽ കെ.സജയന്റെ ഭാര്യ രശ്മി സജയനാണ് (48) എഴുത്തിനും അഭിനയത്തിനുമൊപ്പം പാചകത്തിലും സജീവമായിരിക്കുന്നത്.

മകൻ ഗോവിന്ദ് ബംഗളൂരു ഇലക്ട്രോണിക് സിറ്റിയിൽ 'ദി കോക്കനട്ട് ക്ളബ്' എന്ന റസ്റ്റോറന്റ് ആരംഭിച്ചതോടെയാണ് രശ്മിയും ഭർത്താവ് ചവറ കെ.എം.എം.എല്ലിൽ നിന്ന് വിരമിച്ച കെ.സജയനും അവിടേക്കെത്തിയത്. പതിയെ റസ്റ്റോറന്റിലെ പാചക ചുമതലയും രശ്മി ഏറ്റെടുത്തു. ഇന്ന് കുടംപുളിയിട്ട മീൻകറിയും വറുത്തരച്ച ചെമ്മീൻ കറിയുമടക്കമുള്ള നാടൻ രുചികൾ ഒരുക്കി അടുക്കളയിൽ സജീവമാണ്.

റസ്റ്റോറന്റിലെ തിരക്കിനിടയിലും എഴുത്തിനെ കൈവിട്ടിട്ടില്ല. നോവലുകളടക്കം അഞ്ച് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുള്ള രശ്മി സോഷ്യൽ മീഡിയയിലൂടെയും നോവലുകളും കവിതകളും കഥകളും എഴുതുന്നുണ്ട്. ജൂനിയേഴ്സ് ജേർണി, രണ്ടാം യാമം, ഏട്ടൻ തുടങ്ങി നിരവധി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

പ്രതിലിപിയിലൂടെ പ്രസിദ്ധീകരിക്കുന്ന 'ഹിമ' നോവൽ ഇതിനകം അൻപത് അദ്ധ്യായങ്ങൾ പിന്നിട്ടു. ഇക്കുറി ഓണത്തിന് നാട്ടിലെത്തിയപ്പോഴും ഒരു സിനിമയിൽ ചെറിയ വേഷം അഭിനയിച്ചു. സാംസ്കാരിക പരിപാടികളിലും പങ്കെടുത്തു. മകൾ ഗോപികയും മരുമകൻ ലിബിൻ ബാബുവും രശ്മിയ്ക്ക് വലിയ പ്രോത്സാഹനമാണ്. ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും പുതിയ വേഷങ്ങൾ ഏറ്റെടുക്കുന്ന രശ്മി സജയന് ഇപ്പോൾ അടുക്കളയും എഴുത്തുമെല്ലാം ഒരേ താളത്തിലാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL