
കൊല്ലം: പാരിപ്പള്ളി മെഡിക്കൽ കോളജിലെ ഓറൽ, മാക്സിലോഫേഷ്യൽ സർജറി വിഭാഗത്തിൽ ജൂനിയർ റസിഡന്റ് തസ്തികയിൽ കരാർ നിയമനം നടത്തുന്നു. യോഗ്യത ബി.ഡി.എസ് ബിരുദം, കേരള ഡെന്റൽ കൗൺസിൽ രജിസ്ട്രേഷൻ. പ്രായപരിധി 40 വയസ്. സർട്ടിഫിക്കറ്റുകൾ, മുൻപരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന അസൽ രേഖകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും പാസ്പോർട്ട് സൈസ് ഫോട്ടോയും സഹിതം മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ 5ന് രാവിലെ 11ന് നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം. വിവരങ്ങൾക്ക്: www.gmckollam.edu.in. ഫോൺ: 04742572574, 04742572572.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |