
ചാത്തന്നൂർ: ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് ലൈബ്രറി ആൻഡ് റിസർച്ച് സെന്ററിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി 'ബാലോത്സവം 2026' സംഘടിപ്പിക്കുന്നു. നാളെ രാവിലെ 9ന് ബ്ലോക്ക് പഞ്ചായത്തിലെ ഇ.എം.എസ് ഹാളിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.സുശീലാദേവി ഉദ്ഘാടനം ചെയ്യും. ലൈബ്രറി പ്രസിഡന്റ് ദീപു ശ്രീനിവാസൻ അദ്ധ്യക്ഷനാകും. വിദ്യാർത്ഥികൾക്കായി കാവ്യാലാപനം, ചലച്ചിത്ര ഗാനാലാപനം, മോണോ ആക്ട്, ആസ്വാദനക്കുറിപ്പ് തയ്യാറാക്കൽ, ഉപന്യാസരചന, പ്രസംഗം, ചിത്രീകരണം, കാർട്ടൂൺ രചന, കവിതാ രചന, കഥാ രചന മത്സരങ്ങളും ഒരുക്കിയിട്ടുണ്ട്. രജിസ്‌ട്രേഷന് 9744225480 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |