
കരുനാഗപ്പള്ളി: ചവറയിൽ നടന്ന റവന്യു ജില്ലാ സ്കൂൾ ചാമ്പ്യൻഷിപ്പിൽ കൊല്ലം ആർച്ചെറി അക്കാഡമിയ്ക്ക് നേട്ടം. അണ്ടർ-19, അണ്ടർ-17, അണ്ടർ-14 വിഭാഗങ്ങളിൽ ജില്ലയെ പ്രതിനിധീകരിച്ച് 11 കുട്ടികളാണ് പാലക്കാട് നടക്കുന്ന സംസ്ഥാന സ്കൂൾ ചാമ്പ്യൻഷിപ്പിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ജില്ലയിൽ ചവറ വലിയം ബി.എഡ് കോളേജിലും കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളേജിലുമായി ശനി, ഞായർ ദിവസങ്ങളിലാണ് പരിശീലനം. ആർച്ചെറി അസോസിയേഷൻ ഒഫ് ഇന്ത്യ ട്രഷറർ ഡോ.ജോറിസ് പൗലോസിന്റെ നേതൃത്വത്തിൽ ദേശീയ മത്സരവിജയി അർജുൻ മുരുകനാണ് പരിശീലകൻ. പന്മന മഞ്ജേഷാണ് ടെക്നിക്കൽ ഡയറക്ടർ. ഫോൺ: 8921242746.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |