SignIn
Kerala Kaumudi Online
Thursday, 01 October 2026 2.58 AM IST

രണ്ട് കിലോ കഞ്ചാവുമായി യുവാക്കൾ അറസ്റ്റിൽ

കുന്നത്തൂർ: രണ്ട് കിലോ കഞ്ചാവുമായി രണ്ട് യുവാക്കളെ ശാസ്താംകോട്ട റെയിൽവേ സ്‌റ്റേഷനിൽ നിന്ന് പൊലീസ് പിടികൂടി. വെള്ളിമൺ മാമൂട് തേവരഴികത്ത് വീട്ടിൽ ഫൈസൽ (29), ചന്ദനത്തോപ്പ് കൊറ്റങ്കര ഷെഫീഖ് മൻസിലിൽ ഖൈസ് (33) എന്നിവരാണ് പിടിയിലായത്.

പ്രതികൾ ബംഗളരുവിൽ നിന്ന് കഞ്ചാവുമായി കൊല്ലം റെയിൽവേ സ്‌റ്റേഷനിൽ ഇറങ്ങിയ ശേഷം പ്രതിവാര സ്പെഷ്യൽ ട്രെയിനിൽ രാവിലെ 8.15 ന് ശാസ്താംകോട്ടയിൽ എത്തിയപ്പോഴാണ് പിടിയിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ശാസ്താംകോട്ട എസ്.ഐമാരായ അനന്ദു, രഘുനാഥ്, സി.പി.ഒമാരായ പ്രിൻസ്, സ്വാതി, വിശാൽ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. റിമാൻഡ് ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL