
കൊല്ലം: കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സുരക്ഷാ ഫണ്ട് വിതരണവും ആദരവും നാളെ വൈകിട്ട് 4ന് മുളങ്കാടകം ക്ഷേത്രത്തിന് സമീപം കെ.എച്ച്.ആർ.എ ഭവനിൽ നടക്കും. മന്ത്രി ഷിബു ബേബി ജോൺ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് ഇ.ഷാജഹാൻ അദ്ധ്യക്ഷനാകും. സംസ്ഥാന പ്രസിഡന്റ് ജി.ജയപാൽ മുഖ്യപ്രഭാഷണം നടത്തും. മേയർ എ.കെ.ഹഫീസ് നേതൃത്വം നൽകും. ഡെപ്യൂട്ടി മേയർ കരുമാലിൽ ഡോ. ഉദയ സുകുമാരൻ, സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൾ റസാഖ് എന്നിവർ പങ്കെടുക്കും. ജില്ലാ സെക്രട്ടറി ബി.ബിനുദാസ്, പ്രസിഡന്റ് ഇ.ഷാജഹാൻ, എം.എ.റഷീദ്, എ.ഓമനക്കുട്ടൻ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |