
കൊല്ലം: കാഷ്യു എക്സ്പോർട്ട് പ്രൊമോഷൻ കൗൺസിൽ ഒഫ് ഇന്ത്യയുടെ 71-ാമത് വാർഷിക പൊതുയോഗം കാഷ്യു ഭവനിൽ നടന്നു. പുതിയ ഭരണസമിതി ഭാരവാഹികളായി ഡോ. ആർ.കെ.ഭൂദേഷ് (ചെയർമാൻ), ജെസൺ.ജി.ഉമ്മൻ (വൈസ് ചെയർമാൻ) എന്നിവരെ തിരഞ്ഞെടുത്തു. പുതിയ ഭരണസമിതി ചുമതലയേറ്റു. ഇന്ത്യൻ കശുഅണ്ടി കയറ്റുമതി വ്യവസായത്തിന്റെ പ്രോത്സാഹനത്തിനും വികസനത്തിനുമായി കൗൺസിലിന്റെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും കശുഅണ്ടി വ്യാപാര-വ്യവസായ മേഖലയിലെ താൽപര്യങ്ങളും ആശങ്കകളും പരിഗണിച്ച് പ്രവർത്തിക്കുന്നതിനും പുതിയ നേതൃത്വം മുൻഗണന നൽകുമെന്നും ഭാരവാഹികൾ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |