കൊല്ലം: ശക്തികുളങ്ങര ഹാർബറിനുള്ളിലെ സെപ്ടിക് ടാങ്കിനുള്ളിൽ പുരുഷന്റെ രണ്ടുമാസം മാത്രം പഴക്കമുണ്ടെന്ന് കരുതുന്ന അസ്ഥികൂടം കണ്ടെത്തി. കൊലപ്പെടുത്തി സെപ്റ്റിക് ടാങ്കിനുള്ളിൽ ഒളിപ്പിച്ചതെന്നാണ് നിഗമനം.
പൂർണമായും അഴുകിമാറാത്ത മാംസത്തിൽ മലം പറ്റിപ്പിടിച്ച് ഇരിപ്പുണ്ടായിരുന്നു. മറ്റെവിടെയെങ്കിലും വച്ച് കൊലപ്പെടുത്തിയ ശേഷം പായിൽ പൊതിഞ്ഞ് സെപ്ടിക് ടാങ്കിനുള്ളിൽ തള്ളിയെന്നാണ് സംശയിക്കുന്നത്. ടാങ്കിനുള്ളിൽ നിന്ന് ചെക്ക് ഷർട്ടും ലഭിച്ചു. എന്നാൽ പാന്റ്സോ കൈലിയോ ലഭിച്ചിട്ടില്ല. ഇൻക്വസ്റ്റിന് ശേഷം അസ്ഥികൂടം പോസ്റ്റ് മോർട്ടത്തിനായി പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ഹാർബർ എൻജിനിയറിംഗ് വകുപ്പ് നിയോഗിച്ച തൊഴിലാളികൾ ഇന്നലെ ഉച്ചയോടെ സെപ്ടിക് ടാങ്ക് തുറന്നപ്പോഴാണ് അസ്ഥികൂടം കണ്ടെത്തിയത്. ചുരുണ്ട് മടങ്ങിയ രൂപത്തിലായിരുന്നതിനാൽ ഏതെങ്കിലും മൃഗത്തിന്റേതാകാമെന്ന സംശയം ആദ്യം ഉയർന്നു. തുടർന്ന് മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരെത്തി നടത്തിയ പരിശോധനയിലാണ് മനുഷ്യന്റേതാണെന്ന് സ്ഥിരീകരിച്ചത്. ശക്തികുളങ്ങര ഹാർബറിലെ കടമുറികൾക്ക് പിന്നിലെ ശുചിമുറിയുടേതാണ് സെപ്ടിക് ടാങ്ക്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |