SignIn
Kerala Kaumudi Online
Thursday, 01 October 2026 2.58 AM IST

തിളച്ച വെള്ളം ഒഴിച്ച കേസിൽ കൊച്ചുമകൾ പിടിയിൽ

ചടയമംഗലം: ഓഹരി എഴുതിനൽകാത്തതിന്റെ വൈരാഗ്യത്തിൽ അമ്മൂമ്മയുടെ തലയിലൂടെ തിളച്ച വെള്ളമൊഴിച്ച് പൊള്ളിച്ച കേസിൽ 18കാരി പിടിയിൽ. ആയൂർ ഒഴുകുപാറയ്ക്കൽ അശ്വതി ഭവനിൽ രാധാമണിയെ പൊള്ളിച്ച കേസിലാണ് കൊച്ചുമകൾ അമൃതയെ (18) ചടയമംഗലം പൊലീസ് പിടികൂടിയത്. മാതാവ് അശ്വതി (37) പറഞ്ഞതിനാലാണ് തിളച്ച വെള്ളം ഒഴിച്ചതെന്ന് അമൃത പൊലീസിനോട് മൊഴി നൽകി. അശ്വതി ഒളിവിലാണ്.

കഴിഞ്ഞ ശനിയാഴ്ച രാത്രി 11.30ഓടെയായിരുന്നു സംഭവം. വഴക്കിനെ തുടർന്ന് വീട്ടിൽനിന്ന് ഇറക്കിവിട്ട രാധാമണി സിറ്റൗട്ടിൽ ഇരിക്കുമ്പോൾ അശ്വതിയും മകളും ചേർന്ന് തിളച്ച വെള്ളമൊഴിച്ചെന്നാണ് പരാതി. കണ്ണിലും കവിളിലും ശരീരത്തിലും ഗുരുതരമായി പൊള്ളലേറ്റ രാധാമണി ചികിത്സയിലാണ്. കുടുംബ ഓഹരി ആവശ്യപ്പെട്ട് നേരത്തെയും തർക്കമുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.

അശ്വതിക്കെതിരെ നിരവധി കേസുകൾ

സാമ്പത്തിക തട്ടിപ്പും ഹണിട്രാപ്പും ഉൾപ്പടെ നിരവധി കേസുകളിൽ പ്രതിയാണ് അശ്വതി അച്ചു എന്നറിയപ്പെടുന്ന അശ്വതി. 2022ൽ കൊല്ലം റൂറൽ പൊലീസിലെ ഉദ്യോഗസ്ഥന്റെ പരാതിയിലാണ് ആദ്യ കേസെടുത്തത്. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ശേഷം ഭീഷണിപ്പെടുത്തി പലതവണയായി ഒരു ലക്ഷത്തോളം രൂപ വാങ്ങിയെന്നായിരുന്നു പരാതി. അന്വേഷണം തിരുവനന്തപുരം റൂറൽ ക്രൈംബ്രാഞ്ചിന് കൈമാറിയെങ്കിലും പിന്നീട് നിലച്ചു. 2023 മേയിൽ പൂവാർ സ്വദേശിയായ 68കാരനിൽ നിന്ന് വിവാഹ വാഗ്ദാനം നൽകി 40000 രൂപ തട്ടിയ കേസിൽ പക്ഷെ അശ്വതി പിടിയിലായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL