SignIn
Kerala Kaumudi Online
Wednesday, 21 October 2026 4.50 AM IST

കണ്ടൽ തൈകൾ നട്ട് മയ്യനാട്

kandala-
കണ്ടൽ തൈകൾ വെച്ചുപിടിപ്പിച്ച് മയ്യനാട് പഞ്ചായത്ത്

കൊട്ടിയം: മയ്യനാട് പഞ്ചായത്തും ഹെൽപ് ഫൗണ്ടേഷനും മയ്യനാട് ഹയർ സെക്കൻഡറി സ്കൂളും ചേർന്ന് കണ്ടൽ ചെടികൾ വച്ചു പിടിപ്പിക്കുന്ന പദ്ധതി മയ്യനാട് പഞ്ചായത്തിന്റെ എല്ലാ വാർഡുകളിലേക്കും വ്യാപിപ്പിക്കുന്നതിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻറ് മുഹമ്മദ് റാഫി നിർവഹിച്ചു. ടെക്നോപാർക്കിലെ ട്രൈസൻസ് ഇന്ത്യ കമ്പനിയാണ് സാമ്പത്തി​ക സഹായം നൽകുന്നത്. വി.ബി​.ജി റാംജി തൊഴിലാളികളും ഹെൽപ് ഫൗണ്ടേഷനും മയ്യനാട് സ്കൂളിലെ കുട്ടികളും ചേർന്ന് കായൽ തീരത്ത് കണ്ടൽ ചെടികൾ നട്ടുപിടിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലീനാ ലോറൻസ് സ്വാഗതം പറഞ്ഞു. പീറ്റർ പ്രദീപ് (ഹെൽപ് ഫൗണ്ടേഷൻ), ട്രൈസൻസ് ഇന്ത്യ ജനറൽ മാനേജർ അനൂപ് പ്രകാശ്, മയ്യനാട് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ദീപ സോമൻ, ഹെഡ് മാസ്റ്റർ സി​. ബിനു, വാർഡ് മെബർ വിപിൻ ജോസ് എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY