കൊല്ലം: അഭിഭാഷകരുടെയും കുടുംബങ്ങളുടെയും സുരക്ഷ ഉറപ്പാക്കാൻ അഭിഭാഷക സംരക്ഷണ നിയമം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ അസോ. ഒഫ് ലായേഴ്സിന്റെ നേതൃത്വത്തിൽ ജില്ലയിൽ ഒപ്പുശേഖരണം നടത്തി. കൊല്ലം സെന്ററിലെ ക്യാമ്പയിന് ഐ.എ.എൽ സംസ്ഥാന സെക്രട്ടറി പി.കെ.ജയമോഹൻ, ജില്ലാ സെക്രട്ടറി ആർ.സേതുനാഥ് എന്നിവർ നേതൃത്വം നൽകി. ബാർ അസോ. സെക്രട്ടറി അഡ്വ. ബോറിസ് പോൾ ആദ്യ ഒപ്പ് രേഖപ്പെടുത്തി. പ്രസിഡന്റ് ശ്രീകുമാർ ഉൾപ്പടെ ആയിരത്തോളം അഭിഭാഷകർ മുഖ്യമന്ത്രിക്ക് സമർപ്പിക്കുന്ന നിവേദനത്തിൽ ഒപ്പുവച്ചു. കൊട്ടാരക്കര, പുനലൂർ, ചവറ, പരവൂർ, കടയ്ക്കൽ, കരുനാഗപ്പള്ളി, ശാസ്താംകോട്ട എന്നിവിടങ്ങളിലും ഒപ്പുശേഖരണം നടത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |