
കരുനാഗപ്പള്ളി: ദേശിംഗനാട് സഹാേദയ യൂത്ത് ഫെസ്റ്റിവൽ 6, 7, 8, 9 തീയതികളിൽ നടക്കും. 6ന് മുഖത്തല കിഴവൂർ ശ്രീനാരായണ പബ്ളിക് സ്കൂളിലും, 7 ന്കൊല്ലം വടക്കേവിള ശ്രീനാരായണ പബ്ളിക് സ്കൂളിലും ഓഫ് സ്റ്റേജ് പ്രോഗ്രാമും, 8, 9 തീയതികളിൽ കരുനാഗപ്പള്ളി ശ്രീബുദ്ധ സെൻട്രൽ സ്കൂളിൽ ഓൺ സ്റ്റേജ് പ്രോഗ്രാമും നടക്കും. 24 സ്കൂളുകളിൽ നിന്നായി 4000 ത്തിലധികം വിദ്യാർത്ഥികൾ മാറ്റുരക്കും. ശ്രീബുദ്ധ ഫൗണ്ടേഷൻ ചെയർമാൻ പ്രൊഫ.ശശികുമാർ ഉദ്ഘാടനം ചെയ്യും. സി.ആർ.മഹേഷ് എം.എൽ.എ, സിനി ആർട്ടിസ്റ്റ് പ്രമിൽ സിദ്ധാർത്ഥ് എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്യും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |