SignIn
Kerala Kaumudi Online
Sunday, 04 October 2026 2.28 AM IST

100 മീറ്ററിൽ ആർദ്ര‌യുടെ വിജയക്കുതിപ്പ്

കൊല്ലം: പരിക്കിനെ പിന്നിലാക്കി നൂറ് മീറ്ററിൽ സ്വർണച്ചുവടുകൾ താണ്ടി ഇരിഞ്ഞാലക്കുടക്കാരി. ക്രൈസ്റ്റ് കോളേജിലെ എം.എ ഹിസ്റ്ററി ബിരുദ വിദ്യാർത്ഥിനിയായ കെ.ആർദ്ര തിരുവനന്തപുരം പാളയത്ത് പ്രവർത്തിക്കുന്ന വെലോസിറ്റി അക്കാഡമിയെ പ്രതിനിധീകരിച്ചാണ് ട്രാക്കിലിറങ്ങിയത്.​

ഏഴ് വർഷമായി അത്‌ലറ്റിക്സിൽ തിളങ്ങുന്ന ആർദ്ര അണ്ടർ 23 വിഭാഗം 100 മീറ്റർ സ്‌പ്രിന്റ് താരമാണ്. ​കഴിഞ്ഞ ജനുവരിയിലാണ് കാലിന് പരിക്കേറ്റത്. കഠിനാധ്വാനവും ആത്മവിശ്വാസവും കൈവിടാതെ രണ്ടുമാസം മുമ്പാണ് ട്രാക്കിൽ സജീവമായത്.​ കോച്ച് കിരണിന്റെ വിദഗ്ദ്ധ പരിശീലനവും തിരിച്ചുവരവിന് പിന്തുണയായി. മലപ്പുറം പെരിന്തൽമണ്ണ സ്വദേശികളായ കെ.ഭാസ്കരന്റെയും എ.ബീനയുടെയും മകളാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL