കൊല്ലം: അമ്മ പിന്നിട്ട കായികവഴികളിലൂടെ, ദേശീയ മെഡൽ നേട്ടത്തിലേക്ക് മറ്റൊരു ചുവട് കൂടി അടുക്കുകയാണ് എസ്.കേദാർനാഥ്. തിരുവന്താനം സെന്റ് ജോസഫ് എച്ച്.എസ്.എസിലെ പ്ലസ് വൺ വിദ്യാർത്ഥിയായ കേദാർനാഥ് അണ്ടർ-18 വിഭാഗത്തിൽ 1.99 മീറ്റർ ഉയരം ചാടിയാണ് നേട്ടം കൈവരിച്ചത്.
അഞ്ചാം ക്ലാസ് മുതൽ പരിശീലനം ആരംഭിച്ച കേദാർ കഴിഞ്ഞ ഏഴ് വർഷമായി രംഗത്തുണ്ട്. അമ്മ ബിനോഭ മുൻ നാഷണൽ ഹൈജംപ് മെഡൽ ജേതാവാണ്. സനീഷാണ് പിതാവ്. സഹോദരൻ ബദ്രീനാഥും ഹൈജംപ് താരമാണ്. നിലവിലെ സംസ്ഥാന മീറ്റിലും മത്സരിക്കുന്നുണ്ട്. ഇടുക്കി ഹൈറേഞ്ച് അക്കാഡമിയിലാണ് കേദാർ പരിശീലിക്കുന്നത്. അക്കാഡമി കോച്ച് സന്തോഷ് ജോർജാണ് പരിശീലകൻ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |