SignIn
Kerala Kaumudi Online
Monday, 05 October 2026 1.38 AM IST

രജിസ്റ്റർ മാറ്റി ഓൺലൈനായി: അങ്കണവാടി ജീവനക്കാർക്ക് സ്മാർട്ട് ഫോണിൽ ഇരട്ടിപ്പണി

കൊല്ലം: അങ്കണവാടി കണക്കെഴുത്ത് ഡിജിറ്റലായപ്പോൾ ജീവനക്കാർക്ക് പണി ഇരട്ടിയായി. രജിസ്റ്റർ മാറി സ്മാർട്ട് ഫോണെത്തിയപ്പോഴാണ് രണ്ടിലും കണക്കെഴുതേണ്ടി വരുന്നത്. പോഷൻ ട്രാക്കറിലെ അടിക്കടിയുള്ള അപ്‌ഡേഷനും സെർവർ തകരാറുമാണ് ദൈനംദിന ജോലികളെ ബാധിച്ചത്.

2018ൽ പ്രധാനമന്ത്രിയുടെ സമഗ്ര പോഷകാഹാര പദ്ധതിയായ പോഷൻ അഭിയാന്റെ ഭാഗമായി സംസ്ഥാന വനിതാ-ശിശുവികസന വകുപ്പ് വഴിയാണ് അങ്കണവാടികൾക്ക് സ്മാർട്ട് ഫോണുകൾ നൽകിയത്. തുടക്കത്തിൽ ‘കോം കെയർ എൽ.ടി.എസ്’ സോഫ്ട്‌വെയറായിരുന്നു. മാസങ്ങൾക്കുശേഷം പോഷൻ ട്രാക്കറിലേക്ക് മാറിയതോടെയാണ് പ്രശ്നങ്ങൾ തുടങ്ങിയത്.

സാങ്കേതിക കാരണങ്ങളാൽ വിവരങ്ങൾ അപ്പ്‌ലോഡ് ചെയ്യാൻ മണിക്കൂറുകളെടുക്കും. പലപ്പോഴും വിവരങ്ങൾ പൂർണമായി അപ്പ്‌ലോഡാകില്ല. ആപ്പ് പണിമുടക്കിയാൽ വീണ്ടും ലഭ്യമാകുമ്പോൾ വിവരങ്ങൾ ആദ്യം മുതൽ അപ്പ്‌ലോഡ് ചെയ്യണം. പുതിയ അപ്പ്‌ഡേഷന് ശേഷം നേരത്തെ ചേർത്ത വിവരങ്ങൾ കാണാതാകുന്ന പ്രശ്നവുമുണ്ട്.

ഒരു അങ്കണവാടി പരിധിയിൽ 250 മുതൽ 300 വീടുകളിലെ വിവരങ്ങളാണ് പോഷൻ ട്രാക്കറിൽ ഉൾപ്പെടുത്തേണ്ടത്. കുടുംബ വിവര രജിസ്റ്റർ, പ്രതിദിന ഭക്ഷണ രജിസ്റ്റർ, ഭവന സന്ദർശന രജിസ്റ്റർ, പി.എം.എം.വി.വൈ, പ്രതിരോധ കുത്തിവയ്പ് രജിസ്റ്റർ തുടങ്ങി 11 വിഭാഗങ്ങളിലെ വിവരങ്ങളാണ് പോഷൻ ട്രാക്കറിൽ രേഖപ്പെടുത്തേണ്ടത്. കുട്ടികളെ പഠിപ്പിക്കുന്ന പ്രവർത്തനങ്ങളുടെ വീഡിയോ അങ്കണവാടിയിൽവച്ചുതന്നെ പകർത്തി അപ്പ്‌ലോഡ് ചെയ്യണം. ലൊക്കേഷൻ ഓണാക്കിയാലേ ഇതും സാധിക്കൂ.

പണിമുടക്കി പോഷൻ ട്രാക്കർ

 സാങ്കേതിക പ്രശ്നങ്ങളാൽ പോഷൻ ട്രാക്കർ ഇഴയുന്നു

 ഡിജിറ്റൽ രേഖകൾക്കൊപ്പം രജിസ്റ്ററും സൂക്ഷിക്കണം

 സർക്കാർ നൽകിയ സ്മാർട്ട് ഫോണുകൾ കേടായി

 പ്രവർത്തനരഹിതമായ ഫോണിലെ ബി.എസ്.എൻ.എൽ സിം ഇപ്പോഴും റീചാർജ് ചെയ്യണം

 പോഷൻ ട്രാക്കർ ഉപയോഗിക്കാൻ വർക്കർമാർ സ്വന്തം ഫോണുകളെ ആശ്രയിക്കുന്നു

 ബി.എസ്.എൻ.എൽ സിം സ്വന്തം ഫോണിലിട്ടാണ് ഉപയോഗിക്കുന്നത്

 ഇന്റർനെറ്റും സ്വന്തം ഫോണിൽ നിന്ന് ഉപയോഗിക്കണം

പദ്ധതി ആരംഭിച്ചത്

2018ൽ

സാങ്കേതിക തകരാർ കാരണം ആകെ വലയുകയാണ്. പുതിയ ഫോണുകളും വലിയ സ്ക്രീനുള്ള ടാബുകളും സാങ്കേതിക സൗകര്യങ്ങളും നൽകണം.

അങ്കണവാടി വർക്കർമാർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL