SignIn
Kerala Kaumudi Online
Wednesday, 21 October 2026 8.53 AM IST

ചിറ്റുമൂല റെയിൽവേ മേൽപ്പാലം: റോഡ് അടച്ചു; ഗതാഗത നിയന്ത്രണം 24 വരെ

photo
അടച്ചിട്ട ചിറ്റുമൂല റെയിൽക്രോസ്

കരുനാഗപ്പള്ളി : ദീർഘകാലമായി പ്രദേശവാസികൾ കാത്തിരുന്ന ചിറ്റുമൂല റെയിൽവേ മേൽപ്പാലത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് റോഡ് അടച്ചു. ഗതാഗത നിയന്ത്രണം നവംബർ 24 വരെ തുടരും. മേൽപ്പാലത്തിന്റെ നിർമ്മാണ പ്രവൃത്തികൾ ആരംഭിക്കുന്നതിന് മുന്നോടിയായി ലോഡ് ടെസ്റ്റ് നടത്തുന്നതിനാണ് ഈ ദിവസങ്ങളിൽ റോഡ് അടച്ചിടുന്നത്. ഈ കാലയളവിൽ പൊതുജനങ്ങൾ പൂർണമായും സഹകരിക്കണമെന്ന് സി.ആർ. മഹേഷ് എം.എൽ.എ അഭ്യർത്ഥിച്ചു.

 42.43 കോടി രൂപയുടെ പദ്ധതി

ചിറ്റുമൂല റെയിൽവേ മേൽപ്പാലത്തിന്റെ നിർമ്മാണത്തിനായി പദ്ധതിയിൽ 42.43 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. നിരവധി പ്രതിസന്ധികളും തടസങ്ങളും കാരണം നീണ്ടുപോയ പദ്ധതിയുടെ നിർമ്മാണം ഒടുവിൽ ആരംഭിക്കാനായത് പ്രദേശവാസികൾക്ക് വലിയ പ്രതീക്ഷയാണ് നൽകുന്നത്. മേൽപ്പാലത്തിന്റെ നിർമ്മാണം വൈകുന്നതുമായി ബന്ധപ്പെട്ട വിഷയം സി.ആർ. മഹേഷ് എം.എൽ.എ നിരവധി തവണ നിയമസഭയിൽ ഉന്നയിക്കുകയും ബന്ധപ്പെട്ട മന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവരുകയും ചെയ്തിരുന്നു. എം.എൽ.എയുടെ നിരന്തര ഇടപെടലുകൾക്കൊടുവിലാണ് പദ്ധതിയുടെ പ്രാരംഭ നിർമ്മാണ പ്രവൃത്തികൾ ആരംഭിച്ചത്.

 യാത്രാദുരിതത്തിന് ശാശ്വത പരിഹാരം

റെയിൽവേ ഗേറ്റിലെ രൂക്ഷമായ ഗതാഗത തടസ്സം മൂലം യാത്രക്കാർ നേരിടുന്ന ബുദ്ധിമുട്ടുകൾക്ക് പരിഹാരം കാണുന്നതിനും പ്രദേശത്തെ ഗതാഗതസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും മേൽപ്പാലം പൂർത്തിയാകുന്നതോടെ സാധിക്കും. വിദ്യാർത്ഥികൾ, തൊഴിലാളികൾ, രോഗികൾ ഉൾപ്പെടെ ദിവസേന ഇതുവഴി യാത്ര ചെയ്യുന്ന ആയിരക്കണക്കിന് ആളുകൾക്ക് പദ്ധതി വലിയ ആശ്വാസമാകും. റെയിൽവേ ഗേറ്റിൽ ട്രെയിൻ കടന്നുപോകുന്നതിനായി വാഹനങ്ങൾക്ക് ദീർഘനേരം കാത്തുനിൽക്കേണ്ട സാഹചര്യവും ഇതോടെ ഒഴിവാകും.

നിർമ്മാണ പ്രവൃത്തികൾ സുഗമമായും സുരക്ഷിതമായും പൂർത്തിയാക്കുന്നതിനാണ് നവംബർ 24 വരെ റോഡ് അടച്ചിടുന്നത്. ഈ ദിവസങ്ങളിൽ യാത്രക്കാർ യാത്രകൾ മുൻകൂട്ടി ക്രമീകരിക്കണം . സാദ്ധ്യമെങ്കിൽ ബദൽ റോഡുകൾ ഉപയോഗിക്കണം. നിർമ്മാണവുമായി ബന്ധപ്പെട്ട താത്കാലിക നിയന്ത്രണങ്ങളോട് എല്ലാവരും സഹകരിക്കണം. സി.ആ‌ർ.മഹേഷ് എം.എൽ.എ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY