കൊല്ലം: ബാങ്കേഴ്സ് ക്ലബ്ബ് കൊല്ലത്തിന്റെ ആഭിമുഖ്യത്തിൽ 11-ാമത് ജില്ലാ ഇന്റർ ബാങ്ക് ഷട്ടിൽ ബാഡ്മിന്റൺ ടൂർണമെന്റ് 25ന് പട്ടത്താനത്ത് പ്രവർത്തിക്കുന്ന നാസ ബാഡ്മിന്റൺ അക്കാദമിയിൽ നടക്കും. ദേശസാൽകൃത ബാങ്കുകൾ, വാണിജ്യ ബാങ്കുകൾ, ന്യൂ ജനറേഷൻ ബാങ്കുകൾ എന്നിവയിൽ സ്ഥിരമായി ജോലി ചെയ്യുന്ന ജീവനക്കാർക്ക് പങ്കെടുക്കാം. തിരിച്ചറിയൽ രേഖ ഹാജരാക്കണം. കേഡർ വ്യത്യാസമില്ലാതെ എല്ലാ ജീവനക്കാർക്കും രജിസ്റ്റർ ചെയ്യാം.ഡബിൾസ് മത്സരങ്ങളിൽ പങ്കെടുക്കുന്നവർ ഒരേ ബാങ്കിൽ നിന്നുള്ളവരായിരിക്കണം. പുരുഷ സിംഗിൾസ്, ഡബിൾസ്, വനിതാ സിംഗിൾസ്, വനിതാ ഡബിൾസ് എന്നീ വിഭാഗങ്ങളിലാണ് മത്സരം. വിജയികൾക്ക് എവർ റോളിംഗ് ട്രോഫി, മെമെന്റോകൾ, ആകർഷകമായ ക്യാഷ് അവാർഡുകൾ എന്നിവ ലഭിക്കും. വിശദ വിവരങ്ങൾക്ക്: 9847916291, 9446348254, 9447405377, 9446310024.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |