കൊല്ലം: ഇരവിപുരം- വടക്കേവിള ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് 6ന് പള്ളിമുക്കിൽ നിന്ന് പോളയത്തോട്ടിലേക്ക് നൈറ്റ് മാർച്ച് നടത്തും. ചീഫ് ഇലക്ഷൻ കമ്മിഷണർ ഗ്യാനേഷ് കുമാറിനെ നീക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യവ്യാപകമായി കോൺഗ്രസ് നേതൃത്വം നൽകുന്ന പ്രക്ഷോഭപരിപാടികൾക്ക് പിന്തുണ പ്രഖ്യാപിച്ചാണ് മാർച്ച്. പള്ളിമുക്കിൽ എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്യും. കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. എ.. ഷാനവാസ് ഖാൻ, കെ. ബേബിസൺ തുടങ്ങിയവർ പങ്കെടുക്കുമെന്ന് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റുമാരായ എം. നാസർ, പാലത്തറ രാജീവ് എന്നിവർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |