പരവൂർ:പരവൂർ നാടകശാലയുടെ നേതൃത്വത്തിലുള്ള നാടകോത്സവം നവംബർ രണ്ടുമുതൽ 11വരെ കോട്ടപ്പുറം ഹൈസ്കൂളിലെ ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ നടക്കും. ഉദ്ഘാടന സമ്മേളനത്തോടനുബന്ധിച്ച് സാംസ്കാരിക ഘോഷയാത്രയും സംഘടിപ്പിക്കും. നാടകോത്സവം സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. കലാസാംസ്കാരികരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭകൾക്കായി നാടകശാല ഏർപ്പെടുത്തിയ പ്രഥമ സദാരാമ പുരസ്കാരം സിനിമാ, നാടക നടൻ വിജയരാഘവന് അടൂർഗോപാലകൃഷ്ണൻ സമ്മാനിക്കും. സാഹിത്യകാരൻ കെ.വി.മോഹൻകുമാർ മുഖ്യപ്രഭാഷണം നടത്തും.
11ന് സംഗീത നാടക അക്കാഡമി അദ്ധ്യക്ഷൻ ജി.വേണുഗോപാൽ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുമെന്ന്
നാടകോത്സവ സംഘാടകസമിതി ചെയർമാൻ കെ.സേതുമാധവൻ, ജനറൽ കൺവീനർ അനിൽ ജി.പരവൂർ, ആർ.സതീഷ്കുമാർ തുടങ്ങിയവർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |