SignIn
Kerala Kaumudi Online
Tuesday, 20 October 2026 5.18 AM IST

സന്തോഷ് ട്രോഫിയിൽ ചവറയുടെ പ്രതിനിധി

t
t

പന്മന: കേരളത്തിനായി 2032 ൽ സന്തോഷ് ട്രോഫി ജേഴ്സി അണിയാൻ ചവറയിൽ നിന്ന് പ്രതിനിധി ഉണ്ടാകുമെന്ന് ജില്ലാ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് പന്മന മഞ്ജേഷ് പറഞ്ഞു. പ്രാദേശിക തലത്തിലെ പ്രതിഭകളെ കണ്ടെത്തി ജില്ലാ ഫുട്ബോൾ അസോസിയേഷൻ ആരംഭിച്ച യൂത്ത് ലീഗ് ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായി​രുന്നു മഞ്ജേഷ്. കരുനാഗപ്പള്ളി, ചവറ, കുന്നത്തൂർ പ്രദേശത്തുള്ള വിവിധ പ്രായപരിധിയിലുള്ള 100 കുട്ടികളെ തിരഞ്ഞെടുത്താണ് പരിശീലനം നൽകുന്നത്. കേരള ഫുട്ബോൾ അസോ. അംഗീകൃത ക്ലബ്ബായ മനയിൽ ഫുട്ബോൾ അസോ. ടെക്നിക്കൽ സഹായം നൽകുന്നു. സെക്രട്ടറി എ.ആഷിം, എസ്. സജിത്, സി​. മനോജ് കുമാർ, ഹെഡ് കോച്ച് സൽമാൻ പടപ്പനാൽ, പരിശീലകരായ സി​.ബി​. ബിനീഷ്, എസ്. ഷംനാദ് എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL